കണ്ണൂരില്‍ വീണ്ടും സുധാകരനെ ഇറക്കാൻ കോണ്‍ഗ്രസ് നീക്കം,,

ന്യൂഡല്‍ഹി: കണ്ണൂർ ലോക് സഭാ മണ്ഡലത്തില്‍ നിലവിലെ എം.പിയായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.

സി.പി.എം കണ്ണൂരിലെ സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കരുത്തനായ എതിരാളി വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയത്. സുധാകരൻ അഭിപ്രായം അറിയിച്ചിട്ടില്ലെന്നാണ് വിവരം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് കെ.സുധാകരൻ പ്രതികരിച്ചില്ല.
കെ.പി.സി.സി അദ്ധ്യക്ഷ പദവും ലോക്‌സഭാ എം.പി സ്ഥാനവുംആരോഗ്യ കാരണങ്ങളാല്‍ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നും ഒഴിവാക്കണമെന്നും സുധാകരൻ നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. അടുത്ത കാലത്താണ് യു.എസില്‍ ചികിത്സ നടത്തി മടങ്ങിയെത്തിയത്.

സുധാകരന് പകരം സ്ഥാനാർത്ഥിയായി മുൻ ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി, പാർട്ടി ദേശീയ വക്താവ് ഷമാം മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്‌ദുള്‍ റഷീദ് തുടങ്ങിയവരെ പരിഗണിച്ചിരുന്നു. 

ആലപ്പുഴയില്‍2009, 2014 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച കെ.സി. വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗംആഗ്രഹിക്കുന്നുണ്ട്. 2019ല്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. സംഘടനാ ഉത്തരവാദിത്വങ്ങള്‍ കാരണം മത്സരിക്കില്ലെന്നാണ് വേണുഗോപാലും അറിയിച്ചിരുന്നത്. എം.ലിജു, അഡ്വ. അനില്‍ ബോസ്, 2019ല്‍ മത്സരിച്ച ഷാനി ഉസ്‌മാൻ എന്നീ പേരുകളാണ് ആലപ്പുഴയില്‍ ഉയരുന്നത്. 

കെ.സുധാകരൻ അടക്കം 16 മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരെ സ്ഥാനാർത്ഥികളാക്കിയാല്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്‌മാന് വീണ്ടും അവസരം നല്‍കേണ്ടി വരുമെന്ന് സൂചനയുണ്ട്. രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കാൻ സാദ്ധ്യത കൂടുതലായതിനാല്‍ വയനാട്ടില്‍ മറ്റൊരാളെ പരിഗണിക്കാൻ കഴിയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !