എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജിയില്‍ അന്തിമവാദം തുടങ്ങി,

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍നിന്ന് കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് നല്‍കിയ ഹരജിയില്‍ ഹൈകോടതി അന്തിമവാദം തുടങ്ങി. ഇരുകക്ഷികളുടെയും വാദം ചൊവ്വാഴ്ച തുടരാൻ ജസ്‌റ്റിസ്‌ പി.ജി. അജിത്‌കുമാർ

ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്‍റെ ഹരജി നിലനില്‍ക്കുമെന്നും ഹൈകോടതിയിലുള്ള ഹരജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി ഫെബ്രുവരി 12ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
തുടർന്നാണ്‌ ഹൈകോടതിയില്‍ അന്തിമവാദം തുടങ്ങിയത്‌. വോട്ടർമാർക്ക്‌ കെ. ബാബു നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ഫലം അസാധുവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അയ്യപ്പന് ഒരു വോട്ട്' എന്ന് രേഖപ്പെടുത്തിയ സ്ലിപ്പില്‍ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബാബു 2021ല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !