തിരുവനന്തപുരം; നഗരത്തിൽ ചാക്കയിൽ നിന്ന് കാണാതായ 2 വയസുകാരി കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി കാണാതായ കുട്ടിയെ ഇന്ന് 7.30ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു.പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു.
റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി എന്നിവരുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഓൾ സെയിന്റ്സ് കോളജിനു സമീപത്തുനിന്നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
അമർദീപ്–റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം കിടന്നുറങ്ങവേയാണ് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരുമണിക്കുശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.