ജമ്മു കശ്മീർ നാഷണൽ കോൺഫറൻസും ബി.ജെ.പിയുമായി കൈകോർക്കുന്നു എന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് പാർട്ടിയും ബി.ജെ.പിയുമായി കൈകോർക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പിതാവ് ഫാറൂഖ് അബ്ദുള്ളയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രഹസ്യമായി കണ്ട് ഇക്കാര്യം ചർച്ച ചെയ്തതായി റിപ്പോർട്ട്. മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചർച്ചയുടെ വിവരം പുറത്തുവരാതിരിക്കാൻ രാത്രിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നും കോൺഗ്രസ് വിട്ട് പുറത്തുവന്ന മുതിർന്ന നേതാവ് പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് ആസാദ് പാർട്ടി നേതാവാണ് ഇക്കാര്യം പറഞ്ഞത്.

അബ്ദുള്ളമാർ ശ്രീനഗറിൽ പറയുന്ന കാര്യമല്ല ജമ്മുവിൽ പറയുന്നത്, ഇതൊന്നുമായിരിക്കില്ല ഡൽഹിയിൽ പറയുന്നത്. നിലപാടുകളില്ലാത്ത രണ്ടുപേർ- ആസാദ് പരിഹസിച്ചു.  2014-ൽ അബ്ദുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ വലിയ നീക്കം നടത്തി. 

അച്ഛനും മകനും ഡബിൾ ഗെയിം കളിക്കുകയാണ്. രാജ്യം ഭരിക്കുന്നവരെയും പ്രതിപക്ഷത്തിരിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും ആസാദ് തുറന്നടിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പ്, 2019 ഓഗസ്റ്റ് 3-ന് അബ്ദുള്ളയും പ്രധാനമന്ത്രി മോദിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായും ആസാദ് ആരോപിച്ചു. താഴ്വരയിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കാന്‍ പോലും നിര്‍ദ്ദേശിച്ചു. ഞാന്‍ അബ്ദുള്ളകളെപ്പോലെ വഞ്ചന നടത്തുന്നില്ല. 

എന്റെ ഹിന്ദു സഹോദരങ്ങളെ കബളിപ്പിക്കാന്‍ ഞാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറില്ല. തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താന്‍ ഞാന്‍ എന്റെ രാജ്യത്തെ ദുരുപയോഗം ചെയ്യുന്നില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. ഇതോടെ സഖ്യത്തിൽ നിന്നും പുറത്തുവരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !