ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെച്ച് കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തിനിടെ യുവ കര്ഷകന് മരണപ്പെട്ടത്തിനെ തുടര്‍ന്നാണ് തീരുമാനം.,
ശംഭുവിലെ നേതാക്കള്‍ ഉള്‍പ്പെടെ ഖനൗരിയില്‍ എത്തിയ ശേഷമാവും ഭരണത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കുക.ഹരിയാന പൊലിസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു ഖനൗരി അതിര്‍ത്തിയില്‍ 24 വയസുകാരനായ ശുഭ് കരണ്‍ സിങ് എന്ന യുവകര്ഷകന് കൊല്ലപ്പെട്ടത്. പൊലിസിന്റെ കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് കരണ്‍ മരിച്ചതെന്ന വാദം ഹരിയാന പൊലിസ് തള്ളിക്കളഞ്ഞെങ്കിലും പിന്നാലെ അദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുള്ള റിപ്പോട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഡല്‍ഹി ചലോ മാര്‍ച്ച് പുനഃരാരംഭിക്കുന്നതിന് മുന്‍പ് തന്നെ കര്‍ഷകര്‍ക്ക് മേല്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ണീര് വാതകം പ്രയോഗിച്ചു.കണ്ണീര് വാതക ഷെല്ലുകള്‍ സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഹരിയാന പൊലീസ് വര്‍ഷിക്കുകയായിരുന്നു. ഇടതടവില്ലാതെ നൂറുകണക്കിന് ഷെല്ലുകള്‍ പ്രയോഗിക്കാന്‍ ഡ്രോണുകളും ഉപയോഗിച്ചു.
എന്നിട്ടും ഒരു പ്രകോപനവും സൃഷ്ടിക്കാതെ കര്‍ഷകര്‍ സംയമനം പാലിച്ചു. റോഡില്‍ ചാക്ക് നനച്ചിട്ടും മുഖത്ത് പേസ്റ്റ് തേച്ചും പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചു കര്‍ഷകര്‍.
കണ്ണടകളും മാസ്കുകളും കരുതി തന്നെയാണ് ഡല്‍ഹി ചലോ മാര്‍ച്ചിനായി പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്ക് കര്‍ഷകര്‍ എത്തിയത്. അതിനിടെ പരുക്കേറ്റു യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വീണു. ചിലര്‍ക്ക് സമരമുഖത്ത് വെച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മറ്റ് പലരെയും ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.