തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എയർപിസ്റ്റളുമായി എത്തി ക്രിമിനൽ കേസ് പ്രതി.
കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്. ഓടിരക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു.
രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇയാളെ പിടിച്ചുവെക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിസ്റ്റൾ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.