തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണങ്ങളുമായി അയല്‍വാസികള്‍.
മരണപ്പെട്ട സമീറയ്ക്ക് ചികിത്സ നല്കാൻ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ടെന്ന് പല തവണ പറഞ്ഞിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണെന്നും നാട്ടുകാർ ആരോപിച്ചു.ഇന്നലെ സംഭവം നടക്കുന്ന സമയത്ത് അയല്‍ക്കാരൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ആദ്യ ഭാര്യയും മകളും ഒരാഴ്ച കൊണ്ട് ഇവിടെയുണ്ട്. ഭർത്താവ് ആരോടും മിണ്ടാൻ ഭാര്യയെ അനുവദിക്കാറില്ല. ചികിത്സ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ഭർത്താവ് അയല്‍വാസികളെ വഴക്ക് പറയുകയായിരുന്നു.
എന്റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ട എന്നായിരുന്നു മറുപടി. അക്യുപങ്ചർ ചികിത്സ നടത്താനാണ് അവർ തീരുമാനിച്ചിരുന്നത്.ആശാ വർക്കർമാരും കൗണ്‍സിലറും വന്ന് ചികിത്സ നല്കാൻ പറഞ്ഞപ്പോള്‍ എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്ക് എന്തിനാണെന്നാണ് ചോദിച്ചത്.
നിങ്ങളാരും ഇതില്‍ ഇടപെടേണ്ട, ഒരിക്കല്‍ പോലീസും ഇവിടെയൊക്കെ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. ഇത് നാലാമത്തേത് ആണ്.'- അയല്‍വാസികള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.