പാല:കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് കുടിവെളളം, ഭവന നിര്‍മ്മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുളള 2024-25 വര്‍ഷത്തെ ബജറ്റില്‍, കുടിവെള്ളത്തിന് 1375500 രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 11645200 രൂപയും നീക്കി വച്ചുകൊണ്ടുളള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി. അവതരിപ്പിച്ചു.
126067596 രൂപ വരവും 112249009 രൂപ ചെലവും 13818587 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ ജൈവ പച്ചക്കറി കൃഷി, കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വിതരണം, കാലിത്തീറ്റ വിതരണം എന്നിവ ഉള്‍പ്പടുന്ന കൃഷി - മൃഗസംരക്ഷണ മേഖലയ്ക്ക് 5824409 രൂപയും ആരോഗ്യം കുടിവെള്ളം, ശുചിത്വ - മാലിന്യം, ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്ക് 27085810 രൂപയുംപശ്ചാത്തലമേഖലയില് റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും 9523000 രൂപയും ഘടകസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിയ്ക്കുമായി 4550000 രൂപയുംതെരുവുവിളക്കുകളുടെ സ്ഥാപിക്കലിനും പരിപാലത്തിനുമായി 400000 രൂപയും മാലിന്യ സംസ്ക്കരണത്തിന് 1627700 രൂപയും, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്കായി 4051000 രൂപയും, പട്ടികജാതി ക്ഷേമത്തിനായി 1781000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീമതി. രമ്യാ രാജേഷ്, ശ്രീ. മാത്യു തോമസ്, ശ്രീമതി സ്മിതാ വിനോദ്, മെമ്പര്‍മാരായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്, ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി, ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ്, ശ്രീ. ഗോപി കെ.ആര്, ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, സെക്രട്ടറി. ശ്രീ. ജോമോന് മാത്യു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് ശ്രീമതി. ഇന്ദു. എം.എം. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.