ഹമാസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം: അര്‍ദ്ധരാത്രിയില്‍ നിര്‍ണായക നീക്കവുമായി നേത്യന്യാഹു, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച്‌ ഇസ്രായേല്‍ സേന,,

ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെജ മോചിപ്പിച്ച്‌ പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തില്‍ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവില്‍ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്.100 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണെന്ന് അധികൃതർ അറിയിച്ചു.ഇസ്രായേല്‍ പ്രതിരോധ സേന, ഇസ്രായേല്‍ സെക്യൂരിറ്റി ഏജൻസി, ഇസ്രായേല്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ബന്ദികളെ മോചിപ്പിച്ചത്. പോരാട്ടത്തില്‍ 17 ഓളം ഭീകരരെ വധിച്ചു. 

ഹമാസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ഇസ്രായേല്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ വെടിനിർത്തലിന് ധാരണവേണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ സേന ഹമാസിന്റെ താവളത്തില്‍ എത്തി ബന്ദികളെ മോചിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഭീകർ തടവിലാക്കിയവരെയാണ് ഇസ്രായേല്‍ സേന സ്വതന്ത്രരാക്കിയത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

വൈദ്യപരിശോധനയുള്‍പ്പെടെ നല്‍കിയ ശേഷം ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കും. 60 കാരനായ ഫെർനാഡോ സൈമണ്‍ മർമൻ, 70 കാരനായ ലൂയിസ് ഹാർ എന്നിവരാണ് മോചിതരായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !