ദീപം നഗർ പട്ടികജാതി കോളനിയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ െഎ.പി.എസും സംഘവും സന്ദർശനം നടത്തി

നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപെടുന്ന അവിണിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആനക്കല്ല് ദീപം നഗർ പട്ടികജാതി കോളനിയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ െഎ.പി.എസും സംഘവും സന്ദർശനം നടത്തി.

ദീപം നഗർ കോളനിയിലെ ഇരുപത്തിയെട്ടു വീടുകളാണ് സന്ദർശിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തിയത്. തുടർന്ന് കോളനി നിവാസികളുമായി സംവദിക്കുകയും പരാതികൾ സ്വീകരിക്കുയും ചെയ്തു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ തടയുന്നതിനായി യുവാക്കളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും സ്ത്രീകളുടേയും പോലീസുമായുള്ള സഹകരണം സമൂഹത്തിന് അത്യാവശ്യമാണെന്നും കമ്മീഷണർ അറിയിച്ചു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സുദർശൻ,  ഡി.സി.ആർ.ബി എ.സി.പി ടി.എസ് സുരേഷ്,  നെടുപുഴ എസ്.എച്ച്.ഒ സി.എസ് നെൽസൺ, സബ് ഇൻസ്പെക്ടർ കെ.എ തോമസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി.എൻ ഗിരീഷ് എന്നിവരും, ആവണിശ്ശേരി പഞ്ചായത്ത്,  ബ്ളോക്ക് പഞ്ചായത്ത്, എസ്.സി എസ്.ടി, എക്സൈസ്, എഡ്യുക്കേഷൻ, , ഡി.എം.ഒ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും, കൂടാതെ സ്റ്റേഷനിലെ പത്തോളം പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !