എറണാകുളം: പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.
രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് നിലനില്‍ക്കെയാണ് അതിരാവിലെയുള്ള യാത്രക്കിടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.
മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിംഗ്നൽ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് മറിഞ്ഞു. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.