ലഖ്നൗ: ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ബാങ്കില്‍ കാഷ്യറുടെ കഴുത്തില്‍ അരിവാള്‍ വച്ച് ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. രാകേഷ് ഗുപ്ത എന്ന യുവാവിനെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടി.
'ഇന്നലെ കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പന്ത്നഗറിലെ യുപി ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയിലാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അരിവാള്‍ കാണിച്ച് ബാങ്കിലെ വനിതാ കാഷ്യറെ ബന്ദിയാക്കിയ ശേഷമാണ് 8.54 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.
വിവരം അറിഞ്ഞെത്തിയ പൊലീസ്, പ്രതിയെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് പ്രദേശത്തെ റോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് രാകേഷിനെ പിടികൂടിയത്.
ബൈക്കിലെത്തിയ രാകേഷിനോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.