തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യമൊട്ടാകെയുള്ള ഉല്‍പ്പാദന കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം കൊണ്ടുവരാനും നടപടി സ്വീകരിക്കണമായിരുന്നു.
സമ്പദ് വ്യവസ്ഥയുടെ ക്ഷീണം മാറണമെങ്കില്‍ ആളുകളുടെ കൈയില്‍ പണം എത്തണം. പണം എത്തണമെങ്കില്‍ വരുമാനം ഉണ്ടാവണം. എല്ലാ മേഖലയിലും പണം എത്തുന്ന നടപടി സ്വീകരിക്കണം. എന്നാല്‍ ബജറ്റില്‍ ഇതിന് സഹായകരമായ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു.
47 ലക്ഷം കോടിയിലധികമാണ് ബജറ്റിന്റെ വലിപ്പം. അതില്‍ 17 ലക്ഷം കോടിയും കടമാണ്. അതായത് 36 ശതമാനം. പലിശ ഇനത്തില്‍ മാത്രം 12 ലക്ഷം കോടി രൂപയാണ് കൊടുക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവിന്റെ 25 ശതമാനം പലിശ കൊടുക്കുകയാണ്. എന്നിട്ടാണ് കേരളത്തിന്റെ അവസ്ഥ ശ്രീലങ്ക പോലെ ആകുമെന്ന് ചിലര്‍ പറയുന്നത്.
കേരളത്തിന് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. എന്നാല്‍ കേന്ദ്രം യഥേഷ്ടം കടമെടുക്കുമ്പോള്‍ കിഫ്ബി വായ്പ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി രണ്ടരശതമാനമാക്കി കേന്ദ്രം വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.