ചൈന: ഒരുമിച്ച് ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി.
വിവാഹിതനായിരുന്ന ഷാങ്ബോ ഇതു മറച്ചുവച്ചുകൊണ്ട് യേ ചെങുമായി വിവാഹേതര ബന്ധം ആരംഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും ബന്ധം തുടങ്ങുന്നതും. പിന്നീട് ഭാര്യയായ ചെൻ മെയ്ലിന്നില് നിന്ന് ഷാങ്ബോ വിവാഹമോചനം നേടി. രണ്ടുവയസുകാരിയായ മകളും ഒരു വയസുകാരനായ മകനുമാണ് ഈ ബന്ധത്തിലുണ്ടായിരുന്നത്.കുഞ്ഞുങ്ങള്‍ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് ഇവർ ദാരുണ കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പിന്നീട് ഇത് അപകടമെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നു. മനുഷ്യത്വ രഹിതമായ ക്രൂരതയാണെന്ന് വിലയിരുത്തിയ ചൈനീസ് സൂപ്രീം പീപ്പിള്‍സ് കോടതി 2021 ഡിസംബർ 28ന് ഇരുവർക്കും വധശിക്ഷ വിധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.