ദില്ലി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകള്‍കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്..2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്.
കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ല്‍,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ല്‍ രണ്ട് മണിക്കൂറും 42 മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ല്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൻ്റെ ദൈർഘ്യം ഒരു മണിക്കൂർ 50 മിനിറ്റായിരുന്നു. ഇതാണ് നിർമ്മല സീതാരാമന്റെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരണം. കഴിഞ്ഞ വർഷം ഇത് 1 മണിക്കൂർ 27 മിനിറ്റായിരുന്നു.
ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് മോദി സർക്കാരിൻ്റെ സാമ്പത്തിക പ്രകടനപത്രികയായാണ് കാണുന്നത്. നടപ്പുവർഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിൻ്റെ 5.8 ശതമാനമായി കുറഞ്ഞതിനെത്തുടർന്ന് 2024/25 സാമ്പത്തിക വർഷത്തില്‍ ധനക്കമ്മി 5.1% ആയി കുറയ്ക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 1 ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധന ഏകീകരണത്തിനുള്ള കേന്ദ്രത്തിൻ്റെ പ്രതിജ്ഞാബദ്ധത സീതാരാമൻ ഊന്നിപ്പറഞ്ഞു. ജിഡിപിയുടെ 5.1% എന്ന താഴ്ന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനും മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനും പുതിയ ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിനും ഇത് സഹായകമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.