ഗ്യാൻവ്യാപി മസ്ജിദ് അന്യായ വിധി : എസ്ഡിപിഐ പറവൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

നോർത്ത് പറവൂർ :  ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ അന്യായ വിധിക്കെതിരെ 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക, ബാബരി ധ്വംസനം ആവർത്തിക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എസ്ഡിപിഐ പറവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.



ചേന്ദമംഗലം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം പറവൂർ അൽ ഫലാഹ് കോർണറിൽ സമാപിച്ചു. തുടർന്ന് പറവൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് പ്രതിഷേധത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.

ഭരണഘടനയെയും പാർലമെൻ്റ് പാസാക്കിയ നിയമങ്ങളെയും അവഗണിച്ച് അന്യായമായ വിധികൾ കൊണ്ട് നാട് കലുഷിതമാക്കുന്ന സംഘപരിവാർ ഏറാൻമൂളികൾക്കെതിരെ നാട്ടിൽ സമാധാനമാഗ്രഹിക്കുന്ന മുഴു സമൂഹവും പ്രതിഷേധിക്കാൻ  തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം ഭാരവാഹികളായ സുധീർ അത്താണി സുൽഫിക്കർ കെ യു , എൻ എസ് അബ്ദുല്ല, മുഹമ്മദ് വാണിയക്കാട് എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !