'കെെക്കൊഴ പിടിച്ചിടാൻ അനസ്‌തേഷ്യ നല്‍കി'; അഞ്ചരവയസുകാരന്റെ മരണത്തിന് കാരണം ചികിത്സാപിഴവെന്ന് ബന്ധുക്കള്‍,

പത്തനംതിട്ട: ചികിത്സയിലിരിക്കെ അഞ്ചരവയസുകാരൻ മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന് ബന്ധുക്കള്‍. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആശുപത്രി അനസ്‌തേഷ്യ നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇന്നലെ വെെകിട്ടാണ് പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ വിദ്യാർത്ഥി ആരോണ്‍ വി വർഗീസ് വീണ് പരിക്കേറ്റത്. തുടർന്ന് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാന്നി മാർത്തോമാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം ചികിത്സയിക്കായി എത്തിച്ചത്. കൊണ്ടുവന്നപ്പോള്‍ കുട്ടിയുടെ കെെക്കൊഴ തെറ്റിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

കെെക്കൊഴ പിടിച്ചിടുമ്പോള്‍ അനസ്‌തേഷ്യ കൊടുത്താണ് ചെയ്യുന്നതെന്നും അതിനിടെ കുഞ്ഞിന്റെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ശാരീരിക അവശത നേരിട്ടെന്നും അധികൃതർ പറഞ്ഞു. തുടർന്നാണ് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വച്ച്‌ ഏകദേശം പത്ത് മണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

അനസ്‌തേഷ്യ നല്‍കിയ ഉടൻ കുട്ടി കുഴഞ്ഞുവീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മാസം മുൻപ് ആരോണിനെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി കോട്ടയത്തേക്ക് കൊണ്ടുപോയി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കേസെടുക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !