കോട്ടയം : റബ്ബർ കർഷകർക്ക് നിരാശയുണ്ടാക്കിയ ബഡ്ജ്റ്റ് ആണ് നിർമ്മല സീതാരാമൻ അവതർപ്പിച്ചത്. റബ്ബർ കർഷകർക്കെന്നല്ല ഇന്ത്യയിലെ കർഷക സമൂഹത്തെ പാടെ മറന്ന ഒരു ബഡ്ജറ്റ്റവതരണമായി ഇതെന്ന് എൻ എഫ് ആർ പി സ് കുറ്റപ്പെടുത്തി.
കഴിഞ്ഞകാല നേട്ടങ്ങൾ വിവരിക്കാൻ ഒരു ബഡ്ജറ്റ് അവതരണം ആവശ്യമില്ല. ആകയാൽ ഭാരതത്തിലെ കർഷക സമൂഹത്തെ മുഴുവൻ മുന്നിൽ കണ്ടുള്ള ഒരു കർഷക ബഡ്ജറ്റ് അവതർപ്പിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. റബ്ബറിന് ന്യായവില ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടാകണം.
2022 ൽ കർഷകരുടെ വരുമാനം ഇരട്ടിക്കും എന്ന് 2018 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2024 ആയിട്ടും റബ്ബർ കർഷകരുടെ വരുമാനം വർദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല പലരും ആത്മഹത്യ ചെയ്യുന്നു. കേന്ദ്ര ബഡ്ജറ്റിൽ കർഷകരെ സഹായിക്കാൻ ഒരു നടപടിയും ഉണ്ടായില്ല എന്നത് തികച്ചും നിരാശജനകമാണെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
കർഷകരുടെ വരുമാനം ഉറപ്പ് ഉറപ്പുവരുത്താൻ ഒരു നീക്കവും നടത്താത്ത കേന്ദ്ര ബഡ്ജറ്റിൽ പ്രതിക്ഷേധിച്ച് വരുന്ന ലോകസഭ ഇലക്ഷനിൽ റബ്ബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്നതിനുള്ള ക്യാമ്പയിൽ നടത്തുന്നതിന് യോഗം തീരുമാനിച്ചു.യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് )ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു.
താഷ്‌കന്റ് പൈകട ഇടമറുക് , കെ. വി. ദേവസ്യ കാളംപറമ്പിൽ കോഴിക്കോട്, പ്രദീപ് കുമാർ പി മാർത്താണ്ഡം, ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, രാജൻ ഫിലിപ്സ് കർണാടക ,ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി മങ്ങാട്ട് കോതമംഗലം, കെ.പി.പി. നമ്പ്യാർ കണ്ണൂർ , എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.