യുകെ മലയാളി മാഞ്ചസ്റ്റർ സ്വദേശി രാഹുല്‍ മരണത്തിനു കീഴടങ്ങി.
യുകെയിലെ മാഞ്ചസ്റ്ററിൽ നിവാസിയായ രാഹുൽ, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഐടി എഞ്ചിനീയര്‍ ആയ രാഹുല്‍ കവന്‍ട്രിയിലെ ഒരു കമ്പനിയിൽ വര്‍ക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം രോഗം ഗുരുതരമാവുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. അതിനു ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയാണ് 11.30 ഓടെ മരണം സംഭവിച്ചത്.
മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന ജോണ്‍സി രാഹുലാണ് ഭാര്യ. 2021ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഏഴു വയസുള്ള ജോഹാഷ് എന്ന മകനുണ്ട്. ജോണ്‍സിയും രാഹുലും ജനിച്ചു വളര്‍ന്നതെല്ലാം ഛത്തീസ്ഗഡിലാണ്. ഇരുവരുടെയും മാതാപിതാക്കളും അവിടെയാണ്.
അടുത്തിടെ രാഹുലിന്റെ പിതാവും സഹോദരിയും രാഹുലിനെ കാണാനായി മാഞ്ചസ്റ്ററിലെത്തിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനാല്‍ രാഹുലിന്റെ മാതാവ് എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.