1971 ആവര്‍ത്തിക്കും ; പാക്കിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ,,

ഇസ്ലാമാബാദ് : പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ . അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാൻ മന്ത്രി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ്. അബ്ബാസ് .1971ല്‍ വിഭജിച്ചതുപോലെ പാകിസ്താനെ വീണ്ടും താലിബാൻ വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേർക്കുമെന്നും ഷെർ മുഹമ്മദ് പറഞ്ഞു

ഡ്യൂറൻഡ് ലൈൻ അതിർത്തിയില്‍ പാകിസ്താനും താലിബാൻ സേനയും തമ്മില്‍ കുറച്ചുകാലമായി അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട് . അതില്‍ ധാരാളം പാക് സൈനികർക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ താലിബാൻ ഡ്യൂറൻഡ് ലൈൻ വ്യാജമാണെന്ന് കണക്കാക്കുന്നു . ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയായി അംഗീകരിക്കാൻ അവർ തയ്യാറല്ല. ഈ ലൈനിന്റെ അപ്പുറത്തും അഫ്ഗാൻ പ്രദേശമുണ്ടെന്ന് താലിബാൻ പറയുന്നു.

അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താൻ നടപടി തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !