ബേലൂര്‍ മഖ്‌ന ദൗത്യം: അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞു,

വയനാട്: ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു. ബാവലി ചെക്‌പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആക്ഷേപം. ബാവലി ചെക്‌പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇതിന് പിന്നാലെയാണ് ആന പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയത്. അതേസമയം ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്കു കടന്നു.ഇന്നലെ ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ആന കര്‍ണാടക വനമേഖലയിലാണ്.
റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഇന്നലെ പുലര്‍ച്ചെ കബനി നദി കടന്ന് മുള്ളന്‍കൊല്ലിയിലെ ജനവാസ മേഖലയില്‍ ബേലൂര്‍ മഖ്‌ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
മനുഷ്യ - വന്യജീവി സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രി ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. വൈകിട്ട് ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റില്‍ ജില്ലാ ഭരണകൂടവും വനംവകുപ്പുദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !