തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സർജറിയും നടത്തി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ നടത്തും. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് പറഞ്ഞു.
കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ കുറച്ചു നാളത്തേക്കെങ്കിലും മൗനരാഗത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് പറയുന്നു. ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തില്‍ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.