കേരളത്തിൽ പൊതുവിതരണ മേഖല തകരില്ല: മന്ത്രി ജി.ആര്‍.അനില്‍,,

 നെടുമങ്ങാട്: ഒരു പ്രതിസന്ധിയിലും കേരളത്തിലെ പൊതുവിതരണ മേഖല തകരാനോ, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനോ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു.

കരകുളം പഞ്ചായത്തിലെ കരയാളത്തുകോണത്തെ 442-ാം നമ്പർ റേഷൻ കട കെ -സ്റ്റോർ ആക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. 

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.അമ്പിളി കെ -സ്റ്റോറിലെ ആദ്യ വില്പന നടത്തി. സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കി മാറ്റിയത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമങ്ങാട് താലൂക്കിലെ മൂന്ന് റേഷൻ കടകളും രണ്ടാംഘട്ടത്തില്‍ അഞ്ച് റേഷൻകടകളേയും കെ-സ്റ്റോർ ആക്കി ഉയർത്തിയിരുന്നു. മൂന്നാം ഘട്ട പദ്ധതിയില്‍ നെടുമങ്ങാട് താലൂക്കിലെ 14 റേഷൻ കടകള്‍ കൂടി കെ-സ്റ്റോർ ആയി മാറും.
കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. വൈശാഖ് , കരകുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, മെമ്ബർമാർ, ജില്ലാ സപ്ലൈ ഓഫീസർ എ. ജെ.മാത്യു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !