ലോക്സഭാ തെരഞ്ഞെടുപ്പ്; എൻ കെ പ്രേമചന്ദ്രന് സീറ്റ് നല്‍കുന്നതില്‍ വിമര്‍ശനവുമായി ഐഎൻടിയുസി,,

കൊല്ലം: ലോകസഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി.

ആർ എസ്പിക്ക് സംസ്ഥാനത്ത് എത്ര വോട്ടുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അഞ്ച് സീറ്റില്‍ തോല്‍ക്കുമെന്നും തെരഞ്ഞെടുപ്പില്‍ ഐഎൻടിയുസിക്ക് സീറ്റ് നല്‍കണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

മൂന്നാം തവണയും കൊല്ലത്ത് ആർ എസ് പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുന്നതിന് എതിരെ ഐഎൻടിയുസി. ഇടതുപക്ഷത്ത് നിന്ന് വരുന്നവർക്ക് വലിയ പരിഗണന കോണ്‍ഗ്രസ് നല്‍കുന്നു. എന്തിനാണ് വീണ്ടും ആർ എസ് പി യെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ചോദിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റ് വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. മത്സരിക്കാൻ സീറ്റ് തന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. അഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് റിപ്പോർട്ടുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !