കൊച്ചി: കഴിഞ്ഞ പത്ത് വർഷമായി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രാക്‌ടീസ് ചെയ്‌ത ഹൈക്കോടതിയിലെ അഭിഭാഷകനെതിരെ കേസ്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2013ലാണ് മനു ജി രാജൻ ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തത്. മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്‌ടീസ് ചെയ്ത കാലയളവിൽ 53പേരുടെ വക്കാലത്ത് ഏറ്റെടുത്തു.
ഇതിനിടെയാണ് പരാതിക്കാരനായ സച്ചിന്റെ സ്വത്ത് തർക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിൻ നടത്തിയ അന്വേഷണത്തിൽ മനു ജി രാജിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ബാർ കൗൺസിലിൽ എൻറോൾ ചെയ്യാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ യഥാർത്ഥമല്ലെന്ന് മഗധ് സർവകലാശാല അധികൃതർ പൊലീസിന് മറുപടി നൽകി. മനുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലും പരാതി നൽകിയിട്ടുണ്ട്.
മനു ജി രാജന്റെ കൈവശമുള്ള കേരള സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ഗവർണർക്കും പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.