കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനായി സർക്കാർ ഒരു തുകയും അനുവദിച്ചിട്ടില്ലെന്നും സ്പോൺസർഷിപ്പ് വഴി വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സംഭാവനയോ തുകയോ സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശനിയമ പ്രകാരം മറുപടി.
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ അപേക്ഷയിലാണ് പരിപാടിയുടെ കണ്ണൂർ നിയോജക മണ്ഡലം ജനറൽ കൺവീനറായിരുന്ന എ.ഡി.എമ്മിന്റെ മറുപടി. നിയോജക മണ്ഡലം ജന. കൺവീനർ എന്ന നിലയിൽ ഓഫീസിൽ നിന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.അതേസമയം, അഴീക്കോട് നിയോജക മണ്ഡലത്തിലെ കണക്കുകൾ ആവശ്യപ്പെട്ട് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച ഉത്തരത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ വിവരമാണുള്ളത്. ഇവിടെ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ 40.60 ലക്ഷം രൂപ ലഭിച്ചെന്നും അത്രയും തുക ചെലവഴിച്ചു എന്നും വിവരാവകാശരേഖയിൽ പറയുന്നു.
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരളസദസ്സിന്റെ മറവിൽ നടന്നത് വൻ അഴിമതിയെന്നും പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.നവകേരള സദസ്സ് സർക്കാർ പരിപാടിയായിരുന്നെന്ന് മന്ത്രിമാർ ഉൾപ്പെടെ നിയമസഭയ്ക്ക് അകത്തും ആവർത്തിക്കുകയാണ്. അപ്പോഴാണ് കണ്ണൂർ നിയോജകമണ്ഡലത്തിലെ സദസ്സിനായി സർക്കാർ ഒരു തുകയും അനുവദിച്ചിട്ടില്ല എന്നും സ്പോൺസർഷിപ്പ് വഴിയും ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല എന്നുമുള്ള വിചിത്രമായ മറുപടിയുള്ള രേഖകൾ പുറത്തുവരുന്നത്.
ആരും പണം നൽകിയിട്ടില്ലെങ്കിൽ കണ്ണൂരിൽ എങ്ങനെയാണ് നവകേരള സദസ്സ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.