കൊച്ചി :സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 409 നാട്ടാനകള്‍ക്ക് ഓഡിറ്റ് വരുന്നു. ആനകളുടെ ആരോഗ്യം, ചിപ്പ് വിവരങ്ങള്‍ എന്നിവ പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.ഉടമസ്ഥാവകാശം ഇല്ലാത്ത ആനകളെയും കണ്ടെത്തണം. ആന എഴുന്നള്ളത്തിലും കോടതി ഇടപെട്ടു. ആനകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് എഴുന്നള്ളത്തിന് അനുവദിക്കുന്നതില്‍ തീരുമാനമെടുക്കണം.
ഉത്സവകാലത്ത് ആനകളെ നിയന്ത്രണമില്ലാതെ കൊണ്ടുനടക്കുന്നു. നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. സാമ്പത്തിക താത്പര്യം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഇടനിലക്കാരാണ് ഇതിനു പിന്നിലെന്നും കോടതി പറഞ്ഞു.
എഴുന്നള്ളത്ത് നിയന്ത്രണത്തിലെ വിദഗ്ധ സമിതി റിപോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം. ആനകള്‍ക്ക് വോട്ടില്ലാത്തതിനാല്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.അപകടത്തില്‍ പരുക്കേറ്റ കുട്ടികൃഷ്ണന് എന്ന കൊമ്പനെ നിലവിലുള്ളിടത്ത് നിന്ന് മാറ്റരുത്. ആനയുടെ ആരോഗ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
അരിക്കൊമ്പന് എവിടെ?
അരിക്കൊമ്പന് എവിടെയാണെന്നും ആരോഗ്യസ്ഥിതി എന്താണെന്നും കോടതി ചോദിച്ചു. റേഡിയോ കോളര്‍ വിവരങ്ങള്‍ കൈമാറണം.
അരിക്കൊമ്പന് തമിഴ്നാട് വനമേഖലയിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പന് മറ്റ് ആനക്കൂട്ടത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. നേരത്തെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇപ്പോള്‍ മാറ്റമുണ്ടെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.