തിരുവനന്തപുരം: മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് 5:45- മുതലാണ് ഇവരെ കാണാതായത്. അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന് ഏഴാം ക്ളാസില്‍ പഠിക്കുന്ന അശ്വിന് (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്നേഹദീപത്തില്‍ സിമി- രാജേഷ് ദമ്പതികളുടെ മകന് എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകന് എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12) എന്നിവരെയാണ് കാണാതായത്.സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമാണ് വിദ്യാർഥികളെ കാണാതായത്. അരുണ്‍ ബാബുവിനെ കാണാതായ പരാതി മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലും മറ്റു രണ്ടുപേരെയും സംബന്ധിച്ച പരാതി മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അരുണ്‍ ബാബുവിന്റെ മാതാവ് രെജു വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ ബസ്സിലെ ജീവനക്കാരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.