വിവാഹ വാഗ്ദാനം നൽകി കട്ടപ്പന സ്വദേശിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.. പെൺകുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ.

ഇടുക്കി :വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇരയായ കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: വണ്ണപ്പുറം സ്വദേശി അറസ്റ്റിൽ.

കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2022 ജൂണിലാണ് എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം.

എന്നാൽ അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. ഇതേ തുടർന്നാണ് യുവതി വിഷം കഴിച്ചത്.അപകടനില തരണം ചെയ്ത പെൺകുട്ടി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

കട്ടപ്പന പോലീസ് കാളിയാറിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഡിവൈ.എസ് പി പിവി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !