കൊച്ചി: എറണാകുളത്ത് മസ്സാജ് സെന്റർ കേന്ദ്രീകരിച്ചു രാസലഹരി വില്പന. മൂവർ സംഘം പിടിയില്‍. ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസ്സാജ് പാർലറില്‍ നിന്ന് 50 ഗ്രാo ഗോള്‍ഡൻ മെത്ത് പിടികൂടി.
എറണാകുളം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാർലറില്‍ നിന്ന് MDMA വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.പ്രതികളായ കണ്ണൂർ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജൂദീൻ എന്നിവരെ സ്‌ക്വാഡ് ഇൻസ്‌പെക്ടർ K P പ്രമോദ് അറസ്റ്റ് ചെയ്തു. സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ MDMA ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്ന് സംശയിക്കുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹാരിസ് M.T, പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർ ജെയിംസ്, വിമല്‍ കുമാർ, ബദർ അലി, WCEO നിഷ എന്നിവർ പാർട്ടിയില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.