തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു.
13,16,90,455 രൂപ വരവും 13,40,73,895 രൂപ ചെലവും 25,75,360 രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിൽ കണക്കാക്കിയിട്ടുള്ളത്.ഉൽപാദന മേഖലയിൽ കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും, സേവനമേഖലയിൽ കുടിവെള്ളം, വെളിച്ചം, പാർപ്പിടം എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
ദാരിദ്ര്യ ലഘുകരണം, ആതുരസേവനം, വിദ്യാഭ്യാസം, ശുചിത്വം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പരിപാടികൾ, ആരോഗ്യ മേഖലയിൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, ടൂറിസം തുടങ്ങിയ പദ്ധതികൾക്ക് അർഹമായ തുക വകയിരുത്തിയിട്ടുണ്ട്.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ബജറ്റിൽ ആവശ്യമായ വിഹിതം വിഭാവനം ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ് സിബി രഘുനാഥൻ, മാളു ബീ മുരുകൻ, കവിത രാജു, പി എസ് രതീഷ്, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി സുരേഷ് സാമുവൽ, അക്കൗണ്ടന്റ് പ്രമോദ് ടി എസ്, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.