ഒഡിഷ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ‘നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ ജനിച്ച ആളല്ല. ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.ഒഡീഷയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയില്‍പ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
2000ല്‍, ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഈ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ല’- കോണ്‍ഗ്രസ് എംപി അവകാശപ്പെട്ടു.‘എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല, മോദി ഒബിസി അല്ലെന്ന് എനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്ക്? അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല.
ഒരു കര്‍ഷകന്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നല്‍കൂ. മോദി ലോകത്തോട് കള്ളം പറയുകയാണ്.
ജാതി സെന്‍സസ് നടത്താന്‍ ബിജെപിക്ക് കഴിയില്ല. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ കഴിയൂ, എഴുതിവെച്ചോളൂ’ – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.