സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനെതിരെ വൻ പ്രതിഷേധം

തൃശൂർ; കാഞ്ഞാണിയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

വിവിധ സംഘടനകൾ ബാങ്കിനു മുന്നിൽ സമരം നടത്തി. കാഞ്ഞാണി സ്വദേശി ചെമ്പൻ വിനയൻ്റെ മകൻ വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം രണ്ടിന്   വീട് ജപ്തി ചെയ്യാൻ കാഞ്ഞാണിയിലെ ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻമ്പാണ് വിഷ്ണു മരിച്ചത്.

12 വർഷം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം 8 ലക്ഷം രൂപ ആധാരം പണിയപ്പെടുത്തി വായ്പ എടുത്തിരുന്നു. 

8,75,000 രൂപ തിരിച്ചടച്ചു. എന്നാൽ, കൊവിഡ് കാലത്ത് അടവ് മുടങ്ങി. പലിശയടക്കം ഇനി ആറ് ലക്ഷം രൂപ ബാങ്കിന് നൽകണം.

ഒന്നര ലക്ഷം രൂപ അടയ്ക്കാമെന്നും ബാക്കി തുകയ്ക്ക് സാവകാശം വേണമെന്നും വിഷ്ണു ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ സമ്മതിച്ചില്ലെന്ന് പിതാവ് വിനയൻ കുറ്റപ്പെടുത്തുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !