കോട്ടയം: വയനാട്ടിൽ ഇന്ന് രാവിലെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന അജി എന്ന കർഷകനെ വീട്ടുമുറ്റത്ത് കയറി ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഒരു മൃഗ സ്നേഹിയും രംഗത്ത് വന്നിട്ടില്ല എന്നും ഇത്തരം മൃഗസ്നേഹികളെ കാട്ടിലേക്ക് തുരത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
നാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേപ്പട്ടിയെ കൊന്നാൽ മൃഗസ്നേഹി ഇറങ്ങും, ജനവസമേഘലയിലേയ്ക്ക് ഇറങ്ങി മനുഷ്യരെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന വന്യമൃഗത്തെ മയക്കൊടി വെച്ചാലും ഇറങ്ങുന്ന മൃഗസ്നേഹികൾ മനുഷ്യരാണോ എന്ന് സംശയം ഉണ്ടെന്നും സജി പറഞ്ഞു.നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനും സംഹരിക്കുവാനുമുള്ള അവകാശവും അധികാരവും കർഷകർക്ക് നൽകണമെന്നും സജി ആവശ്യപ്പെട്ടു.
മനുഷ്യ ജീവന് ജന്തു ജീവനേക്കാൾ പ്രാധാന്യം കൊടുക്കുവാൻ മനുഷ്യരായ ജനപ്രതിനിധികൾ പാർലമെന്റിലും, നിയമസഭയിലും നിയമം പാസാക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.