വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി..' സംഭവം ഇന്ന് പുലർച്ചെ

മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു.

കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.

തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി അവസാനിച്ചു എങ്കിലും വന്യ മൃഗങ്ങളുടെ നിരന്തര ആക്രമണം ജില്ലയിലെ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുകയാണ്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !