എറണാകുളം :സ്ത്രീയെ കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനം എന്ന ദുരചാരത്തിനെതിരെ സമൂഹം സംഘടിക്കുകയും ശക്തിയാർജ്ജിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാർ ആവശ്യപ്പെട്ടു.
"സ്ത്രീധനം ലഹരി വ്യാപനം കുട്ടികൾക്കെതിരെയുള്ള അതിക്രമം: സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം"എന്ന പ്രമേയത്തിൽ,ഫെബ്രുവരി ഒന്നു മുതൽ ഇരുപത്തിഒൻപതാം തിയതി വരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ട്രീറ്റ് വാൾ ഹൈകേർട്ട് ജംഗഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സനിത കബീർ, റസീന സമദ്, എസ്ഡിഐ ജില്ലാ വൈസ്പ്രസിഡന്റ് നിമ്മിനൗഷാദ്, SDPI എറണാകുളം മണ്ഡലം ട്രഷറർ അബ്ദുൾ സലാം പാറക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.