കൊല്ലം: പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സർക്കാർ നടത്തിയ നീക്കവുമായി ബന്ധപ്പെട്ടു നിർണായക പ്രതികരണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. അർഹതയുള്ളവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന പ്രതികരണമാണ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയിരിക്കുന്നത് .
പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്ന ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ ആവശ്യം നടപ്പായില്ല. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കും എന്നാണ് ഗണേഷ് കുമാറ് പറഞ്ഞിരുന്നത്.
എന്നാണ് ഇപ്പോള്‍ ഇതിന് വിപരീതമായണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു ഇത്തരത്തിലൊരു തീരുമാനം.എന്നാണ് ഇത് നടപ്പായില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ 20 പേരെ നിയമിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് പൊതുഭരണ വകുപ്പ് . ഇതില്‍ ആറ് പേർ സർക്കാർ ജോലിസ്ഥരാണ്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഇവർ പേഴ്സണല്‍ സ്റ്റാഫിലേക്ക് വന്നിരിക്കുന്നത്. ഇതില്‍ ഒരാള്‍ അധ്യാപകനാണ്. ഗണേഷ്കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.