ക്രിസ്മസ്, പുതുവത്സര ബംപറടിച്ച കോടീശ്വരൻ ഞാനല്ല ' പുതുച്ചേരി സ്വദേശി 33 കാരന്.

കോട്ടയം: ക്രിസ്മസ്, പുതുവത്സര ബംപർ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറി കടയിൽനിന്ന് ലോട്ടറി വാങ്ങിയത്.

ഇന്ന് 2.45ഓടെ സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി.

പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയായ ഓണം ബംപർ ലോട്ടറി ജേതാവിനു വീട്ടിൽ സഹായം അഭ്യര്‍ഥിച്ചു വന്നവരുടെ തിരക്കു കാരണം വീടു മാറേണ്ടിവന്നു.

അതിനുശേഷം ബംപർ സമ്മാനങ്ങൾ അടിക്കുന്നവർ പേരുവിവരങ്ങൾ പരസ്യപ്പെടുത്താറില്ല. വിവരങ്ങൾ രഹസ്യമായി ലോട്ടറി ഓഫിസിനു കൈമാറും. ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്.

ജേതാവിന്റെ അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടിരൂപ. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്.

ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റു വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്.പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !