ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി,,

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

ബംഗളൂരു മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്

നേരത്തെ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.

ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ (38) 2020 ഒക്ടോബറിലാണ് ഇഡി അറസ്റ്റ് ചെയതത്.
മയക്കുമരുന്ന് കേസില്‍ പ്രതിയല്ലാത്ത ബിനീഷിന് ഒരു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ പോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !