റാൺ ഓഫ് കച്ചിനെ (Rann of Kutch) കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വ്വമാകും. ഗുജറാത്തിലെ കച്ച് ജില്ലയിലെ താർ മരുഭൂമിയോട് ചേരുന്ന ഒരു ഉപ്പ് ചതുപ്പ് നിലമാണ് റാൺ ഓഫ് കച്ച്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ഒട്ടകങ്ങൾക്കും പ്രശസ്തമാണ് റാൺ ഓഫ് കച്ച്. രണ്ട് തരം ഒട്ടകങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ഖരായി ഒട്ടകങ്ങളും (Kharai camels) കച്ചി ഒട്ടകങ്ങളും .ഒട്ടകങ്ങള്‍ മരുഭൂമികള്‍ താണ്ടാന്‍ സഹായിക്കുന്ന മൃഗങ്ങളാണെന്നത് ഒരു പൊതു ധാരണയാണ്.
എന്നാല്‍, ഖരായി ഒട്ടകങ്ങള്‍ നീന്തല്‍ക്കാരെന്ന നിലയിലാണ് പ്രശസ്തം. ഈ കഴിവ് കൊണ്ട് തന്നെ ഇവയ്ക്ക് ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കടൽ തീരത്ത് കാണപ്പെടുന്ന ചെർ എന്ന ചെടിയാണ് ഇവയുടെ പ്രധാന ഭക്ഷണം. അതിനാല്‍ കച്ചിലെ തീരദേശ ഗ്രാമങ്ങളിൽ ഇവ സാധാരണമാണ്. ഒപ്പം ഇവ കടലില്‍ വളരുന്ന കണ്ടല്‍കാടുകളെയും ഭക്ഷണമാക്കുന്നു.
ഒന്നര കിലോമീറ്റര്‍ മുതല്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ വരെ കടലിലേക്ക് ഇവ ഭക്ഷണത്തിനായി നീന്തുന്നു. ഉള്‍ക്കടലിലൂടെ നീന്തി പോകുന്ന ഖരായി ഒട്ടകങ്ങളുടെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിരുന്നു. റബാരി, ജാട്ട് സമുദായത്തിലെ ആളുകൾ ഖരായി ഒട്ടകങ്ങളുടെ സംരക്ഷകരാണ്.
അതിനാല്‍ ഇവയെ ഭചൗ താലൂക്കിലെ ചിറായ് മുതൽ വോന്ദ്, ജംഗി, അംബാലിയാര, സൂരജ്ബാരി വരെയുള്ള ഗൾഫ് മേഖലയിൽ സാധാരണയായി കാണപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.