കോട്ടയം :രാമപുരം മാർ അഗസ്‌തീനോസ് കോളേജിൽ സംപൂർണ്ണ സൗരോർജ വൈദ്യുതി പദ്ധതി നടപ്പിലാക്കി.
വൈദ്യുതി ഉപയോഗവും ചിലവും കുറയ്ക്കുന്നതിന് വേണ്ടി80 kV ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദ ഹരിത ഉർജ്ജത്തിലേക്കുള്ള കോളേജിൻറെ ചുവടുവയ്പ്പ്പാണ്.ഉയർന്ന കാര്യക്ഷമതയുമുള്ള മോണോ പേർക്ക് ഡബിൾ ഫെയ്‌സ്ഡ് ഹാഫ് കട്ട് 150 പാനലുകളാണ് സ്ഥാപിച്ചത്. കോളേജിന്റെ ദൈനംദിന ഉപയോഗത്തിന് ശേഷമുള്ള വൈധ്യുതി KSEB ക്ക് നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.പ്രസ്തുത പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് മാനേജർ റവ :ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ , ശ്രീമതി.
സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , പള്ളി കൈകാരന്മാർ , കോളേജ് കൗൺസിൽ മെംബേർസ് , അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.