കോട്ടയം: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി വോളന്റീർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു.jphn സി റജിമോൾ പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകാന്ത് കെ ജി ക്ലാസ്സ് നയിച്ചു.വാർഡ് കുടുംബശ്രീ ചെയർപേഴ്സൺ രാഖി അനിൽ സ്വാഗതം ആശംസിക്കുകയും, സി ജിസ്‌മോൾ ജോബി, ആശ പ്രവർത്തക മോളി മാത്യു അംഗൻവാടി അധ്യാപകരായ മിനി സതീശ്, ഇന്ദു ഗോപി,സി ലിജോമോൾ ജേക്കബ്, സി റെനി സെബാസ്റ്റ്യൻ, സി അശ്വതി കെ ആർ, സി അശ്വതി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.35 ഓളം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു.
0
വെള്ളിയാഴ്ച, ഫെബ്രുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.