ഡബ്ലിൻ :അയര്‍ലണ്ടിൽ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ സർക്കാർ താൽക്കാലികമായി നിര്‍ത്തിവച്ച നടപടി ഫലം കാണുന്നുണ്ടോ എന്ന് തനിക്ക് നിശ്ചയമില്ലന്ന് HSE മേധാവി ബെർനാഡ് ഗ്ലോസ്റ്റർ.
പുതിയ ജീവനക്കാരെ നിലവിലെ സാഹചര്യത്തിൽ നിയമിക്കുന്നില്ലെങ്കിലും 2023ൽ ലക്ഷ്യമിട്ടതിലും അധികം പേരെ ആരോഗ്യ മേഖലയിൽ നിയമിച്ചതായും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ ബർനാഡ് വെക്തമാക്കി.2023-ല്‍ നഴ്‌സുമാര്‍ അടക്കം 6,100 പേരെ നിയമിക്കാനായിരുന്നു HSE തീരുമാനം. എന്നാല്‍ 8,300 പേരെ നിയമിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പേരെ നിയമിക്കാന്‍ കഴിഞ്ഞെങ്കിലും മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് തസ്തികകളില്‍ ഇപ്പോഴും നിരവധി ഒഴിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായി ഫണ്ട് ലഭിക്കാത്തതിനാലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം കമ്മിറ്റിക്ക് മുമ്പില്‍ അറിയിച്ചു.റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചെങ്കിലും മിഡ്‌വൈഫറി പോലെ ഉടനടി നിയമനം നടത്തേണ്ട തസ്തികകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ഗ്ലോസ്റ്റർ പറഞ്ഞു.
നഴ്‌സിങ് ജോലിക്കായി ഏജന്‍സികളെ ആശ്രയിക്കുന്നത് കുറച്ച് ഫണ്ടിങ് മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റാനുള്ള നടപടികളാണ് HSE ഇപ്പോള്‍ നടത്തിവരുന്നത്.
രാജ്യത്ത് നഴ്‌സുമാരുടെ ദൗര്‍ലഭ്യത തുടരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കെയാണ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതിനുള്ള കാരണം HSE കമ്മിറ്റിക്ക് മുമ്പില്‍ വിശദീകരിച്ചത്.2024 ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന 95 മില്യണ്‍ യൂറോ അധിക സഹായം ഉപയോഗിച്ച് ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ ശ്രമിക്കുമെന്നും HSE പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.