തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തീകരിചില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി.

ഈരാറ്റുപേട്ട :തിടനാട്  ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി പ്രകാരം ഏകദേശം മൂന്നു കോടി രൂപയോളം മുടക്കി നിർമ്മിച്ച തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് 2020 ൽ  പണി പൂർത്തീകരിക്കുകയും, ഇതിൻറെ അറ്റകുറ്റപ്പണികൾ 2025 വരെ കോൺട്രാക്ടർ നിർബന്ധമായും നടത്തണമെന്നാണ് കരാർ വ്യവസ്ഥ.

എന്നാൽ  അഴിമതി നിറഞ്ഞ  ഈ തട്ടിക്കൂട്ട് റോഡ് നിർമ്മാണത്തിന് ശേഷം എല്ലാ വർഷവും റോഡ് തകർന്ന കാഴ്ചയാണ് കാണാനാകുന്നത് എന്ന് ബിജെപി തിടനാട് പഞ്ചായത്ത് ആരോപിച്ചു.
ബിജെപി മുമ്പ് സമരം നടത്തിയപ്പോൾ കോൺട്രാക്ടർ ഒരു തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്നിരിക്കുകയാണ്.
2025 വരെ കാലാവധിയുള്ള ഈ റോഡ് എത്രയും വേഗം നല്ല രീതിയിൽ  അറ്റകുറ്റപ്പണി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന്  ബിജെപി തിടനാട്  പഞ്ചായത്ത് കമ്മിറ്റി  പ്രസിഡൻറ് ശ്രീകാന്ത് എം എസ്,  ജനറൽ സെക്രട്ടറി ഉണ്ണി മുകളെൽ എന്നിവർ  പ്രസ്താവനയിലൂടെ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !