കോട്ടയം : കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയും,ചടുലമായ ചുവടുകളും വടിവൊത്ത മുദ്രകളും,
മിന്നിമറിയുന്ന നവരസങ്ങളും പകർന്നാടിയ നർത്തകി ഭവാനി ചെല്ലപ്പന്റെ വേർപാട് കലാ കേരളത്തിന് നികത്താനാകാത്തതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ വ്യകതമാക്കി.
നൃത്തച്ചുവടുകൾ കൊണ്ട് പ്രായത്തെ വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കേരളത്തിന് നഷ്ടമായത് - അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.അക്ഷരനഗരിയുടെ ഭാഗമായ കുമരകത്ത് ജനിച്ചു വളർന്ന ഭവാനി ചെല്ലപ്പന്റെ വേർപാട് കലാകേരളത്തിന് തീരാ നഷ്ടമാണ് സംഭവിച്ചതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
കൂടാതെ കേരളത്തിലെ ബാലേ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു അവർ.ലോകത്തോട് വിടപറഞ്ഞെങ്കിലും പഠിപ്പിച്ച ശിഷ്യരിലൂടെയും ബാക്കിവച്ച നൃത്തച്ചുവടുകളിലൂടെയും എന്നും ഭവാനി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് എ കെ ശ്രീകുമാർ പറഞ്ഞു.
പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിച്ച ഭവാനിയുടെ നൃത്തജീവിതം ആർക്കും പകർത്തിയെഴുതാവുന്നതാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ അവസാന നാളുകളിലും ചടുലമായ നൃത്തച്ചുവടുകളിലൂടെയും മുഖത്തു മിന്നിമറയുന്ന ഭാവപ്രകടനങ്ങൽ കൊണ്ടും മലയാളികളെ അമ്പരപ്പിച്ച നർത്തകിയായിരുന്നു ഭവാനി ചെല്ലപ്പൻ.
നൃത്തത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ ഒരു കോടി പ്രണാമം,കുടുംബത്തോടൊപ്പം മലയാളം ഓൺലൈൻ മീഡിയ അസോസിയേഷനും ദുഃഖത്തിൽ പങ്ക് ചേരുന്നതായി സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.