ഇടുക്കി :അയർലണ്ടിലെ ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ പണികഴിപ്പിക്കുന്ന മൂന്നാമത് വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും ഫെബ്രുവരി 11 ഞായറാഴ്ച്ച വൈകീട്ട് 4ന് വടാട്ടുപാറയിൽ നടക്കും.
ബഹുമാനപ്പെട്ട ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം. എൽ. എ. ആന്റണി ജോൺ എന്നിവർ വിശിഷ്ടതിഥികളായിരിക്കും.വടാട്ടുപാറ സെന്റ് മേരിസ് പള്ളി വികാരി റവ. ഫാ. ജേക്കബ് വടക്കുംപറമ്പിൽ വെഞ്ചിരിപ്പിന് നേത്രത്വം നൽകും. സാമൂഹിക, രാഷ്‌ടീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഫിസ്ബറോ സ്നേഹകൂട്ടായ്‍മയെ പ്രധിനിധീകരിച്ചു കൂട്ടായ്മ അംഗങ്ങൾ സന്നിഹിതരായിരിക്കും.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ 5 ആം വാർഡിൽ താമസിക്കുന്ന പുതിയിടം ബേബി എന്ന വൃക്തിയ്ക്കാണ് സ്നേഹകൂട്ടയ്മ ഭവനം ഒരുക്കുന്നത്. സ്ട്രോക്ക് വന്ന് കിടപ്പിലായ ബേബിയുടെ ദൈന്യം ദിന കാര്യങ്ങൾ നോക്കുന്നതിന് ഒരാളുടെ സഹായം വേണ്ടതിനാൽ ഭാര്യയ്ക്കും ജോലിക്ക് പോകുവാൻ സാധിക്കുന്നില്ല.പ്ലസ് വണ്ണിനും ആറാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്.ബേബിയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും ബുദ്ധിമുട്ടുന്ന കുടുംബം നാട്ടുകാരുടെ നല്ല മനസുകൊണ്ടാണ് ജീവിക്കുന്നത്. അയർലണ്ടിലെ ഫിബ്സ്ബോറോ സ്‌നേഹകൂട്ടായ്മ 2020 ൽ ഇടുക്കി ഉപ്പുതോട്ടിലും 2022ൽ എറണാകുളം ജില്ലയിലെ കുളപ്പുറത്തും വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു.
ഇത് കൂടാതെ കോവിഡ്, പ്രളയം, ചികത്സാസഹായം എന്നിവയ്ക്കായി 10 ലക്ഷത്തോളം രൂപയും നൽകി. അയർലണ്ടിലെ കേരള ഹൌസ് കാർണിവൽ, മൈൻഡ് മെഗാ മേള നടത്തിയ ഫുഡ് സ്റ്റാളുകളിൽ നിന്നും ലഭിച്ച തുക, വിവിധ സ്ഥാപനങ്ങൾ, വൃക്തികൾ നൽകിയ സഹായം തുടങ്ങിയവ കൊണ്ടാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നത്.2005 മുതൽ ഡബ്ലിനിലെ ഫിസ്‌ബോറോ പ്രദേശത്തു താമസിച്ചിരുന്നവരുടെ കൂട്ടായ്മയാണ് ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ. ഈ സ്‌നേഹകൂട്ടായ്മയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാപ്രിയപ്പെട്ടവക്കും ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.