തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി.
അടിയേറ്റ് ബോധംകെട്ട് വീണ യുവാവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചു.തമ്പാനൂരിനടുത്ത് അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം. സുഹൃത്തുക്കളായ ബി.എസ്.സജുമോനും രാജേഷും ശ്രീജിത്തും മദ്യപിക്കാനായാണ് ലോഡ്ജില്‍ മുറിയെടുത്ത് ഒത്തുചേര്‍ന്നത്.
ഇതിനിടയില്‍ സാമ്പത്തിക കാര്യങ്ങളേ ചൊല്ലി മൂവരും തമ്മില്‍ തര്‍ക്കമായി. രാജേഷും ശ്രീജിത്തും ചേര്‍ന്ന് സജുമോനെ മര്‍ദിച്ചു. ഇരുമ്പ് കമ്പികൊണ്ടും തലക്ക് അടിച്ചു.അടിയേറ്റ് ബോധം കെട്ട് വീണ സജുമോനെ ഉപേക്ഷിച്ച് രാജേഷും ശ്രീജിത്തും ലോഡ്ജില്‍ നിന്ന് മുങ്ങി. പിന്നീട് ലോഡ്ജ് ജീവനക്കാരെത്തി നോക്കിയപ്പോളാണ് സജുമോനെ കണ്ടത്.
അവര്‍ പൊലീസിനെ വിളിച്ചുവരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിന്നീട് ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കൊല്ലപ്പെട്ട സജുമോന് ശാസ്തമംഗലം സ്വദേശി പ്രതികളായ രാജേഷ് ഇടപ്പഴഞ്ഞി സ്വദേശിയും ശ്രീജിത്ത് മലയിന്‍കീഴ് സ്വദേശിയുമാണ്. മൂവര്‍ക്കുമെതിരെ വേറെയും കേസുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.