മേലുകാവ് കാഞ്ഞിരം കവലയിൽ ബൈക്കുകൾ ക്കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

പാലാ: മേലുകാവ് കാഞ്ഞിരം കവലയിൽ ഇന്ന് വൈകിട്ട് ബൈക്കുകൾ ക്കൂട്ടിയിടിച്ച്  ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.


ഇന്ന് വൈകുന്നേരം ആറു മണിയോടെ കാഞ്ഞിരം കവലയിലാണ് ബൈക്ക് കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരിൽ ഒരു യുവാവ് ലോറിക്കടിയിലേക്ക് തെറിച്ചു വീണിരുന്നു. തുടർന്ന് റോഡിൽ വീണ ഇവരുടെ മേൽ ടോറസ് ലോറി കയറിയാണ് അപകടം സംഭവിച്ചത്. തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവ് അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടതായി പ്രദേശ വാസികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ മേലുകാവ് പോലീസും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പ സമയം മുൻപ് മരണപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !