ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.
മാര്‍ച്ച് തടയാനായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്.ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുര്‍ തുടങ്ങിയ അതിര്‍ത്തികളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന് പുറമെ സായുധസേനയും കര്‍ഷക പ്രക്ഷോഭം നേരിടാന്‍ രംഗത്തുണ്ട്.
ഒരാളെ പോലും ഡല്‍ഹിയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാര്‍ച്ചിനെ നേരിടാനായി ഒരുക്കിയതെന്ന് ഡല്‍ഹി ഈസ്റ്റേണ്‍ റേഞ്ച് അഡീഷണല്‍ സി.പി. സാഗര്‍ സിങ് പറഞ്ഞു.200-ലേറെ കര്‍ഷക സംഘടനകളാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തിയ അവസാനവട്ട ചര്‍ച്ചകളും കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് കര്‍ഷക നേതാവ് സര്വാന് സിങ് പന്ധര് പറഞ്ഞു. പഞ്ചാബിലേയും ഹരിയാണയിലേയും ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരത്തിന് സമാനമായ മുന്നൊരുക്കങ്ങളുമായാണ് ചൊവ്വാഴ്ച നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ എത്തിയത്.സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര വിഭാഗം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ചേര്‍ന്നാണ് സമരം നയിക്കുന്നത്. ഹരിയാണയിലെ അംബാല, കുരുക്ഷേത്ര, കൈത്തല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളില്‍നിന്നാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുക.
രണ്ടായിരത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. കേരളത്തില്‍നിന്ന് അഞ്ഞൂറോളം പേര് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

.jpeg)
.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.