തൃപ്പൂണിത്തുറ സ്‌ഫോടനം: അറസ്റ്റിലായ നാലുപേരും റിമാൻഡിൽ,

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.ശശി വിനോദ്, വിനീത്, സതീശൻ എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവരിൽ രണ്ടുപേർ ക്ഷേത്ര കമ്മിറ്റിക്കാരും രണ്ട്‌പേർ കരാർ തൊഴിലാളികളുമാണ്. ജാമ്യമില്ലാത്ത വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മനഃപൂർവമല്ലാത്ത നരഹത്യ (304), നരഹത്യ നടത്താനുള്ള ശ്രമം (308) എന്നീ വകുപ്പുകൾ ചുമത്തി സ്‌ഫോടക വസ്തു നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലക്കാട് നിന്നെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. 

സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാലുപേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സമീപത്തെ 25 ഓളം വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിൽ പത്തോളം വീടുകൾ പൂർണ്ണമായും തകർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !